കേളകം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആദരിച്ചു. "ആദരം 2026' എന്ന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയിഷ ഓളാട്ടുപുറം, കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ എന്നിവർ വിജയികൾക്ക് മൊമെന്റോകൾ നൽകി ആദരിച്ചു.
പ്രിൻസിപ്പൽ എൻ.ഐ. ഗീവർഗീസ്, മുഖ്യാധ്യാപകൻ എം.വി. മാത്യു, പിടിഎ പ്രസിഡന്റ് ജിൽസ് വർഗീസ്, മദേഴ്സ് ഫോറം പ്രസിഡന്റ് ബിനിത രമേശൻ, സ്റ്റാഫ് പ്രതിനിധികളായ പി.ജെ. വിജി, ഇ.എസ്. സീന എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ ജേക്കബ് ഈപ്പൻ, ലിഥിയ ബൈജു എന്നിവർ മറുപടി പ്രസംഗം നടത്തി.